ന്യൂഡല്‍ഹി> ഭീമ കൊറഗാവ് സംഭവത്തില്‍ സാമൂഹികപ്രവര്‍ത്തകരുടെ പേരില്‍ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സാമൂഹികപ്രവര്‍ത്തകന്‍ റോണ വില്‍സന്റെ കംപ്യൂട്ടറില്‍ തെളിവുകള്‍ കൃത്രിമമായി കെട്ടിച്ചമച്ചുവെന്ന് രാജ്യാന്തരവിദഗ്ധര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് പിബി ആവശ്യപ്പെട്ടു.
റോണ വില്‍സന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഇ--മെയില്‍ വഴി അദ്ദേഹത്തിന്റെ കപ്യൂട്ടറില്‍ മാല്‍വെയ്ര്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്നും ഹാക്കിങ്ങിനു വഴിയൊരുക്കിയെന്നും അമേരിക്കയിലെ ഫൊറന്‍സിക് ലാബ് കണ്ടെത്തി. വിദഗ്ധര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിനു രണ്ട് വര്‍ഷം മുമ്പാണ് ഇത്തരത്തില്‍ മെയിലുകള്‍ അയച്ചത്. 'ഗൂഢാലോചനയ്ക്ക്' തെളിവായി എന്‍ഐഎ അവകാശപ്പെട്ടത് ഈ മെയിലുകളാണ്. റോണ വില്‍സന്‍ ഈ മെയിലുകളുടെ കാര്യം അറിഞ്ഞിട്ടില്ല.
ഭീമ കൊറഗാവ് കേസില്‍ കംപ്യൂട്ടര്‍ ഹാക്കിങ് വഴി മാരകമായ സാങ്കേതിക ആയുധമാണ് മോഡിസര്‍ക്കാര്‍ ഉപയോഗിച്ചത്. ഭാവിയില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയും ഇതു പ്രയോഗിച്ചേക്കാം. പ്രാഥമിക അന്വേഷണത്തില്‍ നടന്നതുപോലെ ഇക്കാര്യം മൂടിവയ്ക്കാന്‍ അനുവദിക്കരുതെന്നും വസ്തുത പുറത്തുവരണമെന്നും പിബി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..