മങ്കട > തദ്ദേശ തെരഞ്ഞടുപ്പിൽ വെൽഫെയർ പാർടിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചതായി യുഡിഎഫ് നേതാക്കൾ അറിയിച്ചെങ്കിലും അംഗീകരിക്കാതെ മക്കരപ്പറമ്പിലെ ലീഗ്, വെൽഫെയർ പാർടി നേതാക്കൾ. കഴിഞ്ഞ ദിവസം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകിയ സ്വീകരണത്തില്‍ അവിശുദ്ധ സഖ്യം മറനീക്കി പുറത്തുവന്നു.
മക്കരപ്പറമ്പ് ടൗണിൽ നടത്തിയ പ്രകടനത്തിന് മുസ്ലിംലീഗ് നേതാവ് ഹനീഫ പെരിഞ്ചിരി, വെൽഫെയർ പാർടി ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മുസ്ലിംലീഗ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് മൂത്തേടൻ ഹസ്സൻ എന്നിവരാണ് നേതൃത്വം നൽകിയത്.
മുസ്ലിംലീഗിന്റെയും വെൽഫെയർ പാർടിയുടെയും കൊടികൾ ഉപയോഗിച്ചാണ് പ്രകടനം നടത്തിയത്. ഒരിടത്തും വെൽഫെയർ പാർടിയുമായി ഒരു ബന്ധവും യുഡിഎഫിനോ, ഘടകകക്ഷികൾക്കോ ഇല്ലെന്ന് നേതൃത്വം തുടർച്ചയായി പറയുമ്പോഴും മക്കരപ്പറമ്പിലെ സഖ്യം യുഡിഎഫ് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..