KeralaLatest NewsNews

നാട്ടുകാരുടെ ഉറക്കം കെടുത്തി ഒരു മരംകൊത്തി ; പുറത്തിറങ്ങണമെങ്കില്‍ ഹെല്‍മെറ്റ് ധരിയ്ക്കണം

നിരവധി പേരെയാണ് മരംകൊത്തി ഇതിനകം ഉപദ്രവിച്ചത്

മങ്കട : ഒരു മരംകൊത്തി കാരണം നാട്ടുകാരുടെ മൊത്തം ഉറക്കം പോയിരിയ്ക്കുകയാണ്. പുറത്തിറങ്ങി നടക്കാന്‍ പോലും ഭയപ്പെടുകയാണ് മങ്കട പൊന്ത്യൊടുക ഗ്രാമവാസികള്‍. പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉള്‍പ്പെടുന്ന പൊന്ത്യൊടുക ഗ്രാമത്തിലാണ് ഒരു മാസത്തിലധികമായി മരംകൊത്തിയുടെ ശല്യം ആരംഭിച്ചിട്ട്. നിരവധി പേരെയാണ് മരംകൊത്തി ഇതിനകം ഉപദ്രവിച്ചത്.

പൊന്ത്യൊടുക പ്രദേശത്തുള്ള നമസ്‌കാര പള്ളിയ്ക്ക് മുന്‍ വശത്ത് കൂടിയുള്ള റോഡിലൂടെ പോകുന്നവരെയാണ് ഈ മരംകൊത്തി കൊത്തി ഉപദ്രവിയ്ക്കുന്നത്. നടന്നു പോകുന്നവരും ബൈക്കില്‍ യാത്ര ചെയ്യുന്നവരുമായ നിരവധി പേരെ ഇതിനകം ഉപദ്രവിച്ചു. ഹെല്‍മറ്റ് ധരിയ്ക്കുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടും. നമസ്‌കാര പള്ളിയുടെ പരിസരങ്ങളിലായി ഇരിപ്പുറപ്പിയ്ക്കുന്ന മരം കൊത്തി പെട്ടെന്ന് പറന്നു വന്ന് തലയില്‍ കൊത്തുകയോ മാന്തുകയോ ആണ് ചെയ്യുന്നത്. നമസ്‌കാരപ്പള്ളിയുടെയും സമീപത്തുള്ള വീടുകളുടെയും ജനല്‍ ചില്ലിലും വന്ന് കൊത്താറുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button