കൊച്ചി > അഭയക്കേസിൽ വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി ഹൈക്കോടതിയെ സമീപിച്ചു.
വിചാരണക്കോടതിവിധി നിയമപരമല്ലെന്ന് ആരോപിച്ച് പ്രതി ഹൈക്കോടതിയിൽ
അപ്പീൽ നൽകിയിരുന്നു. ഈ കേസിന് അനുബന്ധമായി സമർപ്പിച്ച ഉപഹർജിയിലാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. അഭയയുടെ മരണത്തിൽ തനിക്കും ഫാ. തോമസ് കോട്ടൂരിനും പങ്കുണ്ടെന്നതിന് തെളിവില്ലെന്നും തെറ്റായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്
ശിക്ഷാവിധിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ.
വസ്‌തുതകൾക്കും തെളിവുകൾക്കും വിരുദ്ധമായ വിധി സ്വാഭാവികനീതിയുടെ ലംഘനമാണ്. സംഭവദിവസം ഞാനും ഒന്നാം പ്രതിയും കണ്ടതിനോ, അഭയയുടെ ശരീരത്തിൽ ഞങ്ങൾ പരിക്കേൽപ്പിച്ചതിനോ തെളിവില്ല. സാക്ഷിമൊഴിമാത്രം ആശ്രയിച്ചുള്ള വിധി തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാതാപിതാക്കൾക്ക് പ്രായമായെന്നും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവർക്ക് തന്റെ സാന്നിധ്യം ആവശ്യമുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ഉപഹർജിയിൽ ബോധിപ്പിച്ചു. കേസിൽ മൂന്നാം പ്രതിയാണ് സിസ്റ്റർ സെഫി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..