തൃശൂർ> സംസ്ഥാനത്ത് കത്തോലിക്കാ സഭയിൽ മൃതദേഹം കത്തിച്ച് സംസ്കരിക്കുന്ന ആദ്യത്തെ ഗ്യാസ് ക്രിമിറ്റോറിയം ഒരുങ്ങുന്നു.
തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ മുളയത്തു ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിലാണ് സെന്റ് ഡാമിയൻ ക്രിമേഷൻ സെന്റർ സജ്ജമാകുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. കോവിഡ് കാലത്ത് ഈ ക്യാമ്പസിൽ 26 മൃതദേഹങ്ങൾ ചിതയൊരുക്കി സംസ്കരിച്ചിരുന്നു.
മൃതദേഹം സംസ്കരിക്കാൻ പല ഇടവകകളിലും സെമിത്തേരികളും സൗകര്യങ്ങളും ഇല്ലാത്തതിനാൽ കൂടിയാണ് ഇവിടെ സംവിധാനം ഒരുക്കുന്നത്. വിദേശത്ത് സഭക്ക് ഇത്തരത്തിൽ ഗ്യാസ് ക്രിമിറ്റോറിയങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ ആദ്യത്തേതാണ്.
ക്രിമിറ്റോറിയത്തിന്റെ ശില ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും ചേർന്ന് ആശീർവദിച്ചു. ഗവ. ചീഫ് വിപ്പ് കെ രാജൻ ശിലാസ്ഥാപനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..