KeralaLatest NewsNews

സിപിഎം കളത്തിലറക്കുന്നത് പാര്‍വതി തിരുവോത്തിനെ? നിലപാട് വ്യക്തമാക്കി നടി

സിനിമാതാരങ്ങളായ മുകേഷും ഗണേഷ് കുമാറും ഇത്തവണയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി ജനവിധി തേടുമെന്നാണ് സൂചന.

കോഴിക്കോട്: ചലച്ചിത്ര താരം പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ഇടതുമുന്നണി നീക്കത്തിന് കനത്ത തിരിച്ചടി. തന്നെ ഒരു പാര്‍ട്ടിയും സമീപിച്ചിട്ടില്ലെന്ന് പറഞ്ഞ് താന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത നിഷേധിക്കുകയാണ് പാര്‍വ്വതി. മാതൃഭൂമിയാണ് പാര്‍വ്വതി മത്സരിക്കുമെന്ന വാര്‍ത്ത നൽകിയത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ പാര്‍വ്വതിയെ പരിഗണിക്കുമെന്നായിരുന്നു സിപിഎം കേന്ദ്രങ്ങള്‍ നല്‍കിയ സൂചന. എന്നാല്‍ ഇത്തരമൊരു വാര്‍ത്തയോട് ക്ഷുഭിതയായണ് സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതി പ്രതികരിച്ചത്. ഇതോടെ താന്‍ മത്സരത്തിന് ഇല്ലെന്ന വ്യക്തമായ സന്ദേശമാണ് പാര്‍വ്വതി നല്‍കുന്നത്.

എന്നാൽ സിപിഎം ആഭിമുഖ്യമുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് പാര്‍വ്വതിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. ആഷിഖ് അബുവും റീമാ കല്ലിങ്കലും അടക്കമുള്ളവര്‍ പാര്‍വ്വതിയെ ഇടതുപക്ഷത്തേക്ക് ചേര്‍ത്ത് നിര്‍ത്തണമെന്ന അഭിപ്രായക്കായരായിരുന്നു. മുഖംനോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് സിപിഎം വിലയിരുത്തല്‍.

Read Also: പതിനെട്ടാം പടി ചവിട്ടിയാലും പിണറായി ചെയ്‌ത പാപം മാറില്ലെന്ന് കെ സുരേന്ദ്രൻ

എന്നാല്‍ മത്സരിക്കില്ലെന്ന് പാര്‍വ്വതി ഇപ്പോഴും പറയുന്നില്ല. ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മാത്രമാണ് പങ്കുവയ്ക്കുന്ന വികാരം. അതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടോ എന്ന് സിപിഎം ഇനിയും പരിശോധിക്കും. മികച്ച സ്ഥാനാര്‍ത്ഥിയാണ് പാര്‍വ്വതി എന്ന നിലപാട് അവര്‍ക്ക് ഇപ്പോഴുമുണ്ട്. ഡല്‍ഹിയില്‍ കര്‍ഷകസമരത്തെക്കുറിച്ച്‌ ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതെല്ലാം പാര്‍വതിയെ കളത്തിലിറക്കാനുള്ള ശ്രമത്തിന് കരുത്തുപകരുന്നുണ്ട്. സിനിമാതാരങ്ങളായ മുകേഷും ഗണേഷ് കുമാറും ഇത്തവണയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി ജനവിധി തേടുമെന്നാണ് സൂചന. കോണ്‍ഗ്രസിനായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മത്സരിക്കാന്‍ സാധ്യതയുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ് ഗോപി, കൃഷ്ണകുമാര്‍, രാജസേനന്‍ തുടങ്ങിയവരും ഇടനേടുമെന്നാണ് സൂചന. ഇതിനൊപ്പമാണ് പാര്‍വ്വതിയുടെ പേരും മത്സര സാധ്യതാ ലിസ്റ്റില്‍ എത്തുന്നത്.

കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാറാണ് എംഎല്‍എ. രണ്ട് കൊല്ലത്തില്‍ അധികം മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പ്രദീപ് കുമാര്‍ തോല്‍ക്കുകയും ചെയ്തു. കോഴിക്കോട് നോര്‍ത്ത് നിലനിര്‍ത്താന്‍ പാര്‍വ്വതിക്ക് കഴിയുമെന്നാണ് സിപിഎം വിലയിരുത്തല്‍. സിനിമയില്‍ വിപ്ലവകരമായ ഇടപെടലുകളാണ് പാര്‍വ്വതി നടത്തിയത്. ഇതിന്റെ ഫലമായി അവസരങ്ങള്‍ കുറയുകയും ചെയ്തു. മുഖ്യധാരയുടെ പിന്തുണയില്ലാതെ വേറിട്ട വഴിയില്‍ നീങ്ങുന്ന പാര്‍വ്വതിയുടെ നിലപാടുകളും ഇടതു പക്ഷ സ്വഭാവമുള്ളവയാണ്. ഈ സാഹചര്യത്തിലാണ് പാര്‍വ്വതിയെ സിപിഎം സ്ഥാനാര്‍ത്ഥിയായി കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button