KeralaLatest NewsNews

സെക്രട്ടേറിയറ്റിനു മുന്‍പിലേത് പ്രഹസനം, താത്കാലികക്കാരെ പിരിച്ചുവിട്ടാല്‍ കുടുംബം തകരുമെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം : ജീവനക്കാരുടെ കൂട്ടസ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് ആരോ പ്രേരിപ്പിച്ചിട്ടാണെന്നും മന്ത്രി പറഞ്ഞു.

സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല. അവര്‍ കോണ്‍ഗ്രസിന്റെയും, യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്. ഇതെല്ലാം പ്രഹസനമാണ്. അഭിനയമാണ്. ഇവിടെ മണ്ണെണ്ണയും പെട്രോളും കൊണ്ടുനടന്നിട്ടൊന്നും ഒരു കാര്യവുമില്ലെന്നും ജയരാജന്‍ പറഞ്ഞു.

ശരിയായ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചേ നിയമനങ്ങള്‍ നടത്താന്‍ സാധിക്കൂ. മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെ നിയമ‍നം നടത്തിയതാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍. പത്തിലധികം വര്‍ഷമായി ജോലി ചെയ്യുന്നവരാണിവര്‍. അവരെ വഴിയാധാരമാക്കാന്‍ പാടുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു. 10 വര്‍ഷമായി ജോലി ചെയ്യുന്നവരെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കണോ എന്നും ജയരാജന്‍ ചോദിച്ചു. സ്ഥിരപ്പെടുത്തേണ്ടത് സര്‍ക്കാര്‍ ചെയ്യേണ്ട ഉചിതമായ നടപടിയാണ്. സ്ഥിരപ്പെടുത്തിയതൊന്നും പി.എസ്.സി തസ്തികയല്ല. തൊഴില്‍ രഹിതരില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി ജയരാജന്‍ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button