Latest NewsNewsIndia

പ്രധാനമന്ത്രിയിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നത് പ്രോത്സാഹജനകം; മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് സംരംഭകർ

ന്യൂഡൽഹി : പാർലമെന്റിൽ സ്വകാര്യ സംരംഭകരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് സംരംഭകരിൽ ഒരു വിഭാഗം. ജനങ്ങളുടെ ജീവിതം ഉയർത്തുന്നതിലും മനുഷ്യകുലത്തെ സേവിക്കുന്നതിലും ഇന്ത്യയുടെ സ്വകാര്യ മേഖല വഹിച്ച പങ്കിനെക്കുറിച്ചാണ് മോദി പാർലമെന്റിൽ സംസാരിച്ചത്.

‘കോവിഡ് കാരണം ഏറ്റവും ദുർബലമായ കാലത്തിലൂടെയാണ് സ്വകാര്യ സംരംഭകർ കടന്നുപോകുന്നത്. ഈ സമയത്ത് പ്രധാനമന്ത്രിയിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നത് പ്രോത്സാഹജനകമാണ്. ആ പ്രതീക്ഷകൾക്ക് അനുസരിച്ച് ഞങ്ങൾക്ക് ഉയരാനാകണം’ – മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു.

 

ഇന്ത്യൻ സംരംഭകരോടുള്ള ബഹുമാനം ആദ്യമായാണ് ഒരു പ്രധാനമന്ത്രി പരസ്യമായി പങ്കുവയ്ക്കുന്നതെന്ന് ജെഎസ്ഡബ്ല്യു മേധാവി സജ്ജൻ ജിൻഡാൽ ട്വീറ്റ് ചെയ്തു.

സർക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നും സ്വകാര്യ മേഖലയെ സംശയത്തോടെ കാണുന്ന കാലം മാറിയെന്നുമാണ് മോദി പറഞ്ഞത്. രാജ്യത്തിന് പൊതുമേഖലയെ എത്രത്തോളം ആവശ്യമാണോ അത്രത്തോളം സ്വകാര്യ മേഖലയെയും ആവശ്യമാണെന്നും പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button