CricketLatest NewsNewsSports

ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഐപിഎല്‍ താരങ്ങളുടെ പട്ടികയിൽ ശ്രീശാന്ത് ഇല്ല

ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ 292 താരങ്ങള്‍ക്ക്
അവസരമുണ്ടാകുമെന്ന് ബിസിസിഐ അറിയിച്ചു‌. 1114 താരങ്ങള്‍ ആണ് ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം അറിയിച്ച് കൊണ്ട് ‌ പേര് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്ന് എട്ട് ഫ്രാഞ്ചൈസികള്‍ നല്‍കിയ തങ്ങളുടെ താല്പര്യത്തിലെ ലിസ്റ്റാണ് ഈ പുതിയ പട്ടിക.

Read Also: ‘മലബാർ സംസ്ഥാനം’ രൂപീകരിക്കാൻ തെരുവിലിറങ്ങണമെന്ന് ആഹ്വാനവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍

ഇതില്‍ 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും അസോസ്സിയേറ്റ് രാജ്യത്തിലെ പ്രതിനിധികളായി മൂന്ന് പേരുമുണ്ട്. മലയാളി താരം ശ്രീശാന്തിന്‍റെ പേര് ഈ പട്ടികയില്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഒരു ഫ്രാഞ്ചൈസിയും താരത്തിനെ ആവശ്യമാണെന്ന് താല്പര്യം അറിയിച്ചില്ലെന്നാണ് അറിയുവാന്‍ സാധിക്കുന്നത്.

Read Also: വിമാന ടിക്കറ്റ് നിരക്ക് പരിധി ഉയര്‍ത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം

നിരവധി ടീമുകള്‍ തന്നെ തിരഞ്ഞെടുക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചതിനാലാണ് ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തതെന്നാണ് ശ്രീശാന്ത് പറഞ്ഞത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button