മട്ടന്നൂർ
സർക്കാർ ജോലി ലഭിച്ചതിൽ സന്തോഷമറിയിച്ച‌് വനിതാ ലീഗ‌് നേതാവിന്റെ ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റ‌്. വൈറലായതോടെ പോസ‌്റ്റ‌് ലീഗ‌് നേതൃത്വം ഇടപെട്ട‌് പിൻവലിപ്പിച്ചു. വനിതാ ലീഗ‌് ജില്ലാ വൈസ‌്പ്രസിഡന്റും മട്ടന്നൂർ നഗരസഭാ കൗൺസിലറുമായ എം കെ നജ്‌മയാണ‌് പിഎസ‌്സിവഴി സർക്കാർ സ‌്കൂളിൽ ജോലി ലഭിക്കുന്നതിന്റെ സന്തോഷം ഫെയ‌്സ‌്ബുക്കിലൂടെ പങ്കുവച്ചത‌്.
‘‘ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പിഎസ‌്സി നേടുക എന്നത‌്. രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷം എന്റെ റാങ്ക‌് എത്തി. എനിക്കും കിട്ടി അഡ്വൈസ‌് മെമ്മോ. റാങ്ക‌് ലിസ‌്റ്റിലെ ബാക്കിയുള്ളവർക്കും കിട്ടണമെന്ന പ്രാർഥനയോടെ എയ‌്ഡഡ‌് സ‌്കൂളിൽനിന്ന് ഗവ. സ‌്കൂളിലേക്ക‌് ’’ എന്നായിരുന്നു പോസ്റ്റ്. പോസ‌്റ്റിന‌് അനവധി കമന്റും ലൈക്കും ഷെയറും ലഭിച്ചതോടെയാണ് ലീഗ‌് നേതൃത്വം ഇടപെട്ടത്. പിഎസ‌്സി റാങ്ക‌് പട്ടികയിലുള്ളവർക്ക‌് നിയമനം ലഭിക്കുന്നില്ലെന്ന കള്ളം പ്രചരിപ്പിച്ച‌് യുഡിഎഫ് പ്രക്ഷോഭത്തിനിറങ്ങുമ്പോൾ വനിതാ ലീഗ‌് നേതാവിന്റെ പോസ്റ്റ് തിരിച്ചടിയാണെന്ന യുഡിഎഫ് ഉന്നത നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇടപെടൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..