യാങ്കോൺ
പൊലീസ് അതിക്രമത്തെയും വകവയ്‌ക്കാതെ ജനാധിപത്യത്തിനായി തെരുവിലിറങ്ങി മ്യാന്മർ ജനത.യാങ്കോണിലും മാണ്ഡലേയിലും ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. സൂകിയുടെ നേതൃത്വത്തിലു
ള്ള സർക്കാരിന് അധികാരം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ സൈന്യം സൂകിയെ മോചിപ്പിക്കണമെന്നും മുദ്രാവാക്യം ഉയർത്തി.
പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചു. ബലപ്രയോഗത്തിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. യാങ്കൂണിൽ പ്രതിഷേധക്കാർ ‘റബർ ടബ്ബുകളിൽ ചാടി’ പ്രതിഷേധിച്ചു.
സായുധസംഘം അഭയം തേടി
മിസോറമിലേക്ക്
പട്ടാള അട്ടിമറിയുണ്ടായ മ്യാന്മറിൽനിന്ന് സായുധ സംഘമായ ചിൻ നാഷണൽ ആർമി (സിഎൻഎ) ഇന്ത്യയിൽ അഭയം തേടാൻ ശ്രമിക്കുന്നതിനെ തുടർന്ന് മിസോറം അതിർത്തിയിൽ ജാഗ്രതാനിർദേശം. ചിൻ നാഷണൽ ഫ്രണ്ടിന്റെ സായുധസേനയാണ് 40 കുടുംബങ്ങൾക്ക് ഇന്ത്യയിൽ അഭയം നൽകണമെന്ന് ആവശ്യപ്പെട്ടത്. ഫർക്കോൺ ഗ്രാമ കൗൺസിൽ പ്രസിഡന്റിനോടാണ് സിഎൻഎ ആവശ്യം ഉന്നയിച്ചതെന്ന് ചമ്പൈ ജില്ലാ ഡെപ്യൂട്ടി കമീഷണർ മരിയ സിടി സുവാലി പറഞ്ഞു.
വിഷയം ഉന്നത അധികൃതരുടെ പരിഗണനയ്ക്കുവിട്ടു. മ്യാന്മറിൽനിന്നുള്ള അഭയാർഥികൾ കടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് ഗ്രാമവാസികൾക്ക് നിർദേശം നൽകി. 404 കിലോമീറ്റർ അതിർത്തിയാണ് മിസോറം മ്യാന്മറുമായി പങ്കിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..