കണ്ണൂർ
ഒന്നല്ല, രണ്ട് വ്യാഴവട്ടമാണ് പ്രകാശൻ ദിവസവേതനക്കാരനായി കെൽട്രോണിന്റെ തുടിപ്പുകൾക്ക് കൂട്ടിരുന്നത്. 2021 ജനുവരി മൂന്ന്, മാങ്ങാട്ടുപറമ്പ് കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സിലെ ദിവസവേതനക്കാരനായ എം പ്രകാശൻ ജീവിതത്തിൽ മറക്കില്ല ഈദിവസം. ഈ നാൽപ്പത്തെട്ടുകാരന്റെ 24 വർഷത്തെ അധ്വാനത്തിനാണ് എൽഡിഎഫ് സർക്കാർ ഇന്ന് അർഥം പകർന്നത്. ജീവിതവഴിയടയാതെ അനേകരെ കാത്ത കരുണയുടെ ആൾരൂപമാവുകയാണ് സംസ്ഥാനസർക്കാർ. മനഃപ്പൂർവമുണ്ടാക്കുന്ന നിയമന വിവാദങ്ങളും നുണക്കഥകളും പരക്കുന്ന കാലത്ത് പ്രകാശനെപ്പോലെ അനേകംപേരുടെ ജീവിതം കാട്ടിത്തരുന്നത് എൽഡിഎഫ് സർക്കാരിന്റെ മാനുഷിക പരിഗണനയാണ്.
""110 രൂപയായിരുന്നു വേതനം. എൽഡിഎഫ് സർക്കാർ വന്നപ്പോൾമാത്രമാണ് ദിവസവേതനം വർധിപ്പിച്ചത്. ഇപ്പോഴത്തെ സർക്കാർ ആയിരമാക്കിത്തന്നത് വലിയ ആശ്വാസമായി.’’–- പ്രകാശൻ പറഞ്ഞു. ട്രേഡ് യൂണിയനുകളുടെയും മാനേജ്‌മെന്റിന്റെയും നിരന്തര ആവശ്യവും മാനുഷിക പരിഗണനയും കണക്കിലെടുത്താണ് കാഷ്വൽ ജീവനക്കാരെ എൽഡിഎഫ് സർക്കാർ സ്ഥിരപ്പെടുത്തിയത്. 2019 ആഗസ്‌ത് 31 വരെ പത്തുവർഷം പൂർത്തിയാക്കിയ 39 പേരെയാണ് കണ്ണൂർ കെൽട്രോണിൽ സ്ഥിരപ്പെടുത്തിയത്. ഇതിൽ എല്ലാ ട്രേഡ് യൂണിയനുകളിലുംപെട്ടവരുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..