കൊച്ചി> ഒരിക്കല്‍ കൂടി കുന്നംകുളം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്നു സിഎം പി സംസ്ഥാന സെക്രട്ടറി സി പി ജോണ്‍. മീഡിയ വണ്‍ ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റത് സി പി ജോണായിരുന്നു. 2016 ല്‍ 7782 വോട്ടിന് എ സി മൊയ്തീനോടാണ് ജോണ്‍ തോറ്റത് . കുന്നംകുളം സ്വദേശിയാണ്
താന്‍ മത്സരിക്കില്ലെങ്കിലും കുന്നംകുളത്ത് സിഎംപി മത്സരിക്കില്ലെന്നു പറയുന്നില്ല. ലീഗ് തനിക്ക് സുരക്ഷിതമായ സീറ്റ് നല്‍കുമെന്ന വാര്‍ത്ത നിഷേധിക്കുന്നില്ലെന്നും ജോണ്‍ പറഞ്ഞു. നാലു സീറ്റ് സിഎം പി ആവശ്യപ്പെടും. ഒരു രാജ്യസഭാ സീറ്റും പാര്‍ട്ടിക്ക് കിട്ടേണ്ടതാണ്. അത് മുമ്പുതന്നെ യുഡിഎഫില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..