KeralaLatest NewsNews

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ജോസ് കെ മാണിയ്ക്ക്; പിജെ ജോസഫ് വിഭാഗത്തിന് തിരിച്ചടി

നിയമ പോരാട്ടത്തിന്റേയും രാഷ്ട്രീയ പോരാട്ടത്തിന്റേയും വിജയമാണ് ഇതെന്നും ജോസ് കെ മാണി

ഇടതു പക്ഷത്തേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് എം പാർട്ടിയ്ക്ക് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി നയിക്കുന്ന വിഭാഗത്തിന് അനുവദിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്.

പാർട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് ജോസ് കെ മാണിയും പിജെ ജോസഫും തമ്മില്‍ തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ മാണി വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ച് ജോസിനെ ചെയര്‍മാനായി തീരുമാനിച്ചിരുന്നു.  ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ആയത്  പിജെ ജോസഫ് വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്.

read also:ചലച്ചിത്ര മേള ഡെലിഗേറ്റുകളേ.. കടന്നു വരൂ..കടന്നു വരൂ.. ആകർഷകമായ ഓഫറുകൾ..മനോഹരമായ പരസ്യങ്ങൾ; ഐഎഫ്എഫ്കെ ചാനൽ മെഗാഷോ പോലെ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പോലും അംഗീകരിക്കാതെ വ്യാപകമായി നുണ പ്രചാരണങ്ങള്‍ ഉണ്ടായപ്പോഴും നിശ്ചയ ദാര്‍ഢ്യത്തോടെ സത്യത്തിന്റെ പാതയില്‍ ഉറച്ച് നിന്ന് നടത്തിയ നിയമ പോരാട്ടത്തിന്റേയും രാഷ്ട്രീയ പോരാട്ടത്തിന്റേയും വിജയമാണ് ഇതെന്നും ജോസ് കെ മാണി പറഞ്ഞു.

.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button