11 February Thursday

പെട്രോളിന്‌ 90 കടന്നു; വീണ്ടും വില കൂട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 11, 2021

കൊച്ചി> ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു.

കൊച്ചിയില്‍ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില. ഡീസല്‍ വില 82.30 രൂപയായി. തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 89 രൂപ68 പൈസയും ഡീസലിന്‌ 83രൂപ 92 ശെപയുമാണ്‌. കോഴിക്കോട് ഇത്‌ യഥാക്രമം 88.31ഉം 82.61ഉം ആണ്‌. 

ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വര്‍ധിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top