10 February Wednesday

പെൻഷൻ പരിഷ്കരണം 
ഇന്ന്‌ മന്ത്രിസഭയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 10, 2021


തിരുവനന്തപുരം
സംസ്ഥാന സർവീസ്‌ പെൻഷൻ, കുടുംബ പെൻഷൻ പരിഷ്‌ക‌രണം സംബന്ധിച്ച 11–-ാം ശമ്പള പരിഷ്‌കരണ കമീഷൻ റിപ്പോർട്ടിലെ‌ ശുപാർശകൾ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. സർവീസ് പെൻഷൻകാരുടെ പെൻഷൻ കുറഞ്ഞത് 11,500 ഉം കൂടിയത് 83,400 രൂപയുമാക്കണമെന്നാണ്‌ ശുപാർശ.  നിലവിലെ അടിസ്ഥാന പെൻഷനെ 1.38 കൊണ്ട് ഗുണിക്കുമ്പോഴുള്ള തുകയാണ്‌ പുതിയ പെൻഷനായി ശുപാർശ ചെയ്യുന്നത്‌. കുറഞ്ഞ കുടുംബ പെൻഷൻ 11,500 രുപയും, കൂടിയത്‌ 50,040 രൂപയും. 80 വയസ്സ്‌‌ കഴിഞ്ഞവർക്ക്‌ പ്രതിമാസം 1000 രൂപ അധിക ബത്തയും നിർദേശിക്കുന്നു. 2019 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യം നൽകണമെന്നാണ്‌ കമീഷൻ നിലപാട്‌. 

-കുടുംബപെൻഷൻ വാങ്ങുന്ന മാനസികവെല്ലുവിളിനേരിടുന്ന കുട്ടികൾക്ക് പൂർണ പെൻഷൻ, എക്‌സ്‌ഗ്രേഷ്യാ അലവൻസ് 1.5 ലക്ഷത്തിൽനിന്നും അഞ്ചുലക്ഷമാക്കുക തുടങ്ങിയ നിര്‍ദേശവുമുണ്ട്.

പെൻഷൻ കണക്കാക്കുന്ന രീതിയിലെ മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ സർക്കാർ സ്വീകരിക്കാനിടയില്ല. അവസാനത്തെ പത്തുമാസത്തെ ശമ്പളത്തിന്റെ ശരാശരിക്ക്‌‌ പകരം അവസാന മാസത്തെ ശമ്പളം പെൻഷനായി പരിഗണിക്കാമെന്നാണ്‌ ശുപാർശ. ഇത്‌ നടപ്പായാൽ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top