കൽപ്പറ്റ> വയനാട് ജില്ലാ പിഎസ് സി ഓഫീസ് ഉപരോധിച്ച എം എസ്എഫുകാർ ജീവനക്കാരനെ ആക്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ മനോജ് കുമാറിനെയാണ് അക്രമിച്ചത്. കൈയ്യേറ്റം ചെയ്യുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തു. ബുധനാഴ്ച്ച രാവിലെ പത്തോടെയാണ് സംഭവം.
മനോജ്‌കുമാർ ജോലിക്കെത്തിയതായിരുന്നു. പൊലീസ് നിർദേശ പ്രകാരം ഓഫീസിലേക്ക് കയറുമ്പോഴായിരുന്നു എംഎസ്എഫ് പ്രവർത്തകർ ആക്രമിച്ചത്. കൈകളിലും വയറിലും മുറിവേൽക്കുകയും ചെയ്തു. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു എം എസ് എഫ് പിഎസ് സി ഓഫീസ് ഉപരോധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..