Latest NewsNewsWomenLife Style

ഗർഭിണികൾ ചായ കുടിക്കരുത് !

ഗർഭിണികൾ ചായ കുടിക്കരുതെന്ന് പറയാനുള്ള കാരണം?

കട്ടന്‍ ചായ കുടിക്കുന്നവര്‍ക്ക്‌ അറിയാം ഇതൊരു ഊര്‍ജ്ജ പാനീയമാണന്ന്‌. കൊഴുപ്പ്‌, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഗുണകരമാണ്‌. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നാൽ, ചായ കുടിക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ?

ചായയില്‍ കഫീന്‍, പോളിഫിനോള്‍ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനക്കേട്, ഉറക്കക്കുറവ്, ഹ്യദയത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവ ഇതിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകാന്‍ കാരണമാകും. മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക്‌സ്, സ്റ്റിറോയ്ഡുകള്‍ എന്നിവയ്‌ക്കൊപ്പം ചായ കുടിയ്ക്കുന്നത് ലിവറിന്റെ ആരോഗ്യത്തിന് കേടാണ്. ചായ അധികം കുടിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും.

Also Read:റാന്നിയിൽ ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തി ; ഭീതിയോടെ നാട്ടുകാർ

ഗ്രീന്‍ ടീയില്‍ കഫീന്‍ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്ര നല്ലതല്ല. കഫീന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യകരവുമല്ല. ഇത് പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമാകുന്നു. ചായയുടെ ഉപയോഗം അധികമാകുമ്പോൾ അത് കുട്ടികള്‍ക്ക് തന്നെ ദോഷകരമായി ബാധിയ്ക്കും.

ശരീരത്തില്‍ ഫോളിക് ആസിഡ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ പലപ്പോഴും ചായ ഇല്ലാതാക്കും. ചായ കുടിക്കുന്നതിലൂടെ ശരീരത്തില്‍ ഉപ്പിന്റെ അംശം കുറയും. ഉപ്പിന്റെ അംശം കുറയുന്നതിലൂടെ അത് കുഞ്ഞിന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിയ്ക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button