CricketLatest NewsNewsSports

വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് നടരാജനെ ഒഴിവാക്കാനായി ആവശ്യപ്പെട്ട് ബിസിസിഐ

വര്‍ക്ക് ലോഡ് മാനേജ്മെൻറ്റിന്‍റെ ഭാഗമായി ഇന്ത്യന്‍ താരം ടി നടരാജനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് താരത്തെ സജ്ജനാക്കാനാണ് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനോട് ബിസിസിഐ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Read Also: സ്വത്തിനു വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കാനിരിക്കവെയാണ് ബിസിസിഐയുടെ ഈ നീക്കം. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകളുടെ ടീമില്‍ നടരാജനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ ടീം മാനേജ്മെൻറ്റിന് താരത്തെ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിന് ആവശ്യമാണെന്നാണ് തങ്ങളെ അറിയിച്ചതെന്നും ഉചിതമായ തീരുമാനം തമിഴ്നാട് അസോസ്സിയേഷന്‍ ഈ വിഷയത്തില്‍ കൈക്കൊണ്ടുവെന്നും അധികാരികള്‍ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button