10 February Wednesday

കാർഷിക നിയമത്തിന്റെ കോപ്പികൾ കീറിയെറിഞ്ഞു; രാജസ്ഥാൻ നിയമസഭയിൽ സിപിഐ എം എംഎൽഎ ബൽവാൻ പൂനിയയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 10, 2021

ജയ്‌പുർ > ഡൽഹിയിൽ കർഷകപോരാട്ടം തുടരുമ്പോൾ രാജസ്ഥാൻ നിയമസഭയിൽ കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി സിപിഐ എം. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം എംഎൽഎ ബൽവാൻ പൂനിയയാണ്‌ സഭയിൽ പ്രതിഷേധിച്ചത്‌.

കർഷകർ മരിച്ചുവീഴുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ കേന്ദ്രസർക്കാർ നിയമം നടപ്പിലാക്കുമെന്ന വാശി വെടിയണമെന്നും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും പറഞ്ഞ് കർഷക നിയമത്തിന്റെ കോപ്പികൾ ബൽവാൻ പൂനിയ നിയമസഭയിൽ കീറിയെറിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top