കൊച്ചി
ബംഗളൂരുവിൽ 13ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കായുള്ള ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. വിഷ്‌ണു വിനോദാണ് വൈസ് ക്യാപ്‌റ്റൻ. സഞ്‌ജു സാംസൺ, എസ് ശ്രീശാന്ത്, റോബിൻ ഉത്തപ്പ, ജലജ് സക്‌സേന എന്നിവർ ടീമിലുണ്ട്.
മുഹമ്മദ് അസ്‌ഹറുദ്ദീനാണ് വിക്കറ്റ് കീപ്പർ. സൽമാൻ നിസാർ, വത്‌സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, വിനൂപ് എസ് മനോഹരൻ, സിജോമോൻ ജോസഫ്, എസ് മിഥുൻ, എൻ പി ബേസിൽ, എം അരുൺ, എം ഡി നിധീഷ്, എം പി ശ്രീരൂപ്, എഫ് ഫനൂസ്, കെ ജി രോജിത് എന്നിവരാണ് മറ്റുള്ളവർ. ടീം വെള്ളിയാഴ്‌ച പുറപ്പെടും. കേരളത്തിന്റെ എലൈറ്റ് സി ഗ്രൂപ്പിൽ കർണാടക, ഉത്തർപ്രദേശ്, ഒഡീഷ, റെയിൽവേസ്, ബിഹാർ എന്നിവരാണുള്ളത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..