KeralaLatest NewsNews

അന്ന് തന്നെ കളിയാക്കിയ സി.പി.എം ഇന്ന് വിശ്വാസികളെ അം​ഗീകരിക്കുന്നു; പരിഹസിച്ച് എ.പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : സി.പി.എമ്മില്‍ നിന്ന് വിശ്വാസത്തിന്റെ പേരിലാണ് തനിക്ക് പുറത്തേക്ക് പോവേണ്ടിവന്നതെന്നും അന്ന് തന്നെ കളിയാക്കിയവര്‍ ഇന്ന് വിശ്വാസികളെ അംഗീകരിക്കുന്നുവെന്നും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് എ.പി അബ്ദുള്ളക്കുട്ടി ഇക്കാര്യം പറഞ്ഞത്.

ഗുജറാത്ത് മോഡല്‍ വികസനം പറഞ്ഞത് മാത്രമായിരുന്നില്ല എന്നെ പുറത്താക്കാനുള്ള കാരണം. ഞാന്‍ ഉംറയ്ക്ക് പോയി എന്നതും കൂടിയായിരുന്നു അവരുടെ പ്രശ്‌നം. അന്ന് ഞാന്‍ രണ്ട് മുദ്രാവാക്യമായിരുന്നു കേരളത്തിന്റെ മുന്നിലേക്ക് വെച്ചിരുന്നത്. ഒന്ന് വിശ്വാസം, മറ്റൊന്ന് വികസനം. ഈ വിഷയങ്ങളില്‍ സി.പി.എം. നയം തിരുത്തേണ്ടതുണ്ട് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. പാര്‍ട്ടി പ്ലീനം വിളിച്ച് സായുധവിപ്ലവം ഉപേക്ഷിച്ച പോലെ മറ്റൊരു പാര്‍ട്ടി പ്ലീനം വിളിച്ച് വൈരുധ്യാത്മക ഭൗതികവാദം ഉപേക്ഷിക്കണം എന്നായിരുന്നു ഞാന്‍ അന്ന് പറഞ്ഞത്. തത്വത്തില്‍ ഇത് ഇപ്പോഴെങ്കിലും സി.പി.എം. അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. തന്നെ ഗോവിന്ദന്‍ മാസ്റ്ററടക്കം ഇതിന്റെ പേരില്‍ കളിയാക്കിയിരുന്നു. ഇപ്പോള്‍ എന്തായി എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്‌ അടുക്കുമ്പോള്‍ ശബരിമല പ്രധാന അജണ്ടയാക്കിയ കോണ്‍ഗ്രസിനും ബി.ജെ.പി ക്കും കൂടുതല്‍ ശക്തി പകരുന്നതാണ് എം.വി ​ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button