KeralaCinemaMollywoodLatest NewsNewsEntertainment

മലയാള സിനിമ മേഖലയില്‍ ജിഹാദി പ്രവര്‍ത്തനങ്ങൾ ശക്തമെന്ന് സംവിധായകൻ രാജസേനൻ

തിരുവനന്തപുരം : മലയാള സിനിമയിൽ മതവും മതതീവ്രവാദ പ്രവര്‍ത്തനവും ശക്തമെന്ന് സംവിധായകൻ രാജസേനന്‍. ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Read Also : ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ ദേശീയ സംഘടന

ഹിന്ദു കഥാപാത്രങ്ങള്‍ സൃഷ്ടിച്ച്‌, അവരെകൊണ്ട് മോശമായ പ്രവര്‍ത്തികള്‍ ചെയ്പ്പിക്കുന്ന പ്രവണതകളാണ് മലയാള സിനിമയില്‍ കണ്ടുവരുന്നത്. സ്വതന്ത്ര ചിന്തയുള്ളവരാണ് കേരള സമൂഹം. അതിനാല്‍, മലയാളി ആഗ്രഹിക്കുന്നത് മതം കുത്തിനിറച്ചുള്ള സിനിമകളല്ലെന്നും രാജസേനന്‍ പറഞ്ഞു. വിദ്യാസമ്പന്നരായ മലയാളി സമൂഹത്തില്‍ വേർതിരിവ്  ഉണ്ടാക്കാനാണ് ആധുനിക സിനിമകളില്‍ പലതും സൃഷ്ടിക്കപ്പെടുന്നതെന്ന് തോന്നാമെന്നും രാജസേനന്‍ പറഞ്ഞു.

ജനകീയമായ ഒരു കലയെ മതപ്രചരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന രീതി മലയാള സിനിമയില്‍ അടുത്തിടെ കാണുന്നുണ്ട്. ഇന്ത്യന്‍ സിനിമയെ വിലയിരുത്തുമ്പോൾ ബംഗാളിലും കേരളത്തിലും നിര്‍മ്മിക്കപ്പെടുന്ന സിനിമകളും കലാപരമായി വളരെ മികച്ചതാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപെടുന്നത്. അങ്ങനെയുള്ള ഒരു മേഘലയില്‍ നിന്ന് ചില മത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന സിനിമകള്‍  വിഷമം ഉണ്ടാക്കിയെന്നും രാജസേനന്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button