CinemaMollywoodLatest NewsNewsIndiaEntertainmentInternational

അടുത്ത അവധിക്കാലം സിറിയയിൽ വേണമെന്ന് അല്ലി, മകളുടെ ആഗ്രഹം സാധിച്ച് പൃഥ്വി; സിറിയയിൽ നിന്നും യുസ്രയുടെ സന്ദേശമെത്തി

മകളുടെ ആഗ്രഹം സാധിച്ച് പൃഥ്വി

അടുത്ത വെക്കേഷന് എവിടെ പോകണമെന്ന പൃഥ്വിരാജിൻ്റെ ചോദ്യത്തിന് മകൾ അലംകൃത നൽകിയ മറുപടിയാണ് ഇന്നലെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അലംകൃതയ്ക്ക് സിറിയയിലേക്ക് പോകണമെന്ന ആഗ്രഹം സുപ്രിയ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിറിയൻ നീന്തൽ താരം യുസ്ര മർദിനിയെ കാണണമെന്നായിരുന്നു അല്ലി പറഞ്ഞത്. തുടർന്ന് മകളുടെ ഈ ആവശ്യം അറിയിച്ച് യുസ്രയ്ക്ക് മെസേജ് അയയ്ക്കുകയും യുസ്രയുടെ മറുപടി എത്തുകയും ചെയ്തു. ഇതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് സുപ്രിയ.

“അല്ലിയുടെ ദിവസം ഇത്രയും സുന്ദരമാക്കിയതിന് യുസ്ര മർദിനിക്ക് നന്ദി. നിങ്ങൾ തിരിച്ച് മെസേജ് അയച്ചുവെന്നത് എനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും ഒരുപാട് സന്തോഷമായെന്നും അലംകൃത പറഞ്ഞു. ഒരു ദിവസം നിങ്ങളെ കാണാമെന്ന് അല്ലി പ്രതീക്ഷിക്കുന്നു! നിരവധി പെൺകുട്ടികളെ പ്രചോദിപ്പിച്ചതിന് ഒരിക്കൽ കൂടി നന്ദി!” യുസ്രയുമായുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചു.

Also Read:ഏഴിമല നാവിക അക്കാദമി തകര്‍ക്കുമെന്ന് ഭീഷണി ; അറസ്റ്റിലായ യുവാവിന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാനാകാതെ പോലീസ്

കഴിഞ്ഞ ദിവസം അത്താഴത്തിനിടെയാണ് അല്ലി തൻ്റെ യാത്രാ ആഗ്രഹത്തെ കുറിച്ച് പൃഥ്വിയോടും സുപ്രിയയോടും പങ്കുവെച്ചത്. അടുത്ത അവധിക്കാലം സിറിയയിൽ ആയാൽ മതിയെന്ന് അല്ലി പറയുകയായിരുന്നു. ‘എന്തുകൊണ്ടാണ് അങ്ങനെയെന്ന് ചോദിച്ചപ്പോൾ, വിമത പെൺകുട്ടികളിൽ ഒരാളായ യുസ്ര മർദിനി അവിടെയാണ് താമസിച്ചത് എന്നായിരുന്നു ഉത്തരം. അസ്വാഭാവികമായ ആ തിരഞ്ഞെടുപ്പ് ഞങ്ങളെ ഞെട്ടിച്ചപ്പോഴും, ആരാണ് യൂസ്ര എന്നതിനെ കുറിച്ച് ഞങ്ങൾക്കറിയില്ലായിരുന്നു. ആറു വയസ്സുകാരിയുടെ ലോകവും അവളുടെ പ്രിയ പുസ്തകത്തിലെ കഥാപാത്രവും തങ്ങളെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി കളഞ്ഞു. ‘ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോർ റെബൽ ഗേൾസ്’ ആണ് ഇപ്പോൾ അല്ലിയുടെ പ്രിയപ്പെട്ട പുസ്തകം’ – സുപ്രിയ കുറിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button