കാസ്‌ഗഞ്ച്> ഉത്തർപ്രദേശിൽ വാറന്റ് കൈമാറാൻ പോയ പൊലീസ് സംഘത്തിലെ കോൺസ്റ്റബിളിനെ മദ്യമാഫിയസംഘം തല്ലിക്കൊന്നു. സബ് ഇൻസ്‌പെക്ടർക്ക് ഗുരുതരമായി പരിക്കേറ്റു.
കാസ്‌ഗഞ്ച് ജില്ലയിലെ നാഗല ധീമർ ഗ്രാമത്തിലുള്ള മദ്യമാഫിയാ തലവൻ മോട്ടിക്കുള്ള വാറന്റുമായി എത്തിയ സിദ്ധ്‌പുര സ്‌റ്റേഷനിലെ പൊലീസുകാരെയാണ് ഇയാളുടെ അനുയായികൾ പിടികൂടി മർദ്ദിച്ചത്.
മർദനമേറ്റ കോൺസ്റ്റബിൾ ദേവേന്ദ്ര മരിച്ചു. സബ് ഇൻസ്‌പെക്ടർ അശോക് കുമാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജില്ലാ മജിസ്‌ട്രേട്ട് ചന്ദ്രപ്രകാശ്‌സിങ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..