Life Style

തുളസി ചായ, ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയാം

തുളസി ചായ ശീലമാക്കുന്നതുകൊണ്ട് നമ്മുക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.ആസ്ത്മ, ന്യുമോണിയ, ജലദോഷം, ചുമ തുടങ്ങിയ ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ചികിത്സിക്കാനുള്ള
ആയുര്‍വേദ മരുന്ന് എന്ന നിലയ്ക്ക് തുളസി ഇലകള്‍ ഒരു ഉത്തമ പ്രതിവിധിയാണ്. തുളസി ചായയിലെ യൂജെനോള്‍, സിനിയോള്‍ തുടങ്ങിയ ഫൈറ്റോകെമിക്കല്‍ സംയുക്തങ്ങളുടെ ഗുണം കഫം നീക്കം ചെയ്യുവാന്‍ വളരെയേറെ ഫലപ്രദമാണ്.

തുളസി ചായ കുടിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.ഹൃദ്രോഗത്തെ ഫലപ്രദമായ രീതിയില്‍ ചെറുക്കാനുള്ള കഴിവ് തുളസിക്കുണ്ട്.

തുളസിയുടേ സ്ഥിരമായ ഉപയോഗം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും അതിലൂടെ ഹൃദയാഘാതത്തെ നമ്മുടെ ജീവിതത്തില്‍ നിന്ന് തന്നെ അകറ്റിനിര്‍ത്താനും കഴിയും.തുളസി ചായ സ്ഥിരമായി ദിവസേന കുടിക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍ എന്നിവയെ ശരീരം വേഗത്തില്‍ സ്വാംശീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button