ന്യൂഡൽഹി
കാർഷിക നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ട് കർഷകസമരം തുടരുന്ന ഡൽഹി അതിർത്തി കേന്ദ്രങ്ങളിൽ രണ്ട് കർഷകർ കൂടി മരിച്ചു. സിൻഘുവിലും ടിക്രിയിലുമാണ് ഹരിയാനയിൽനിന്നുള്ള ഓരോ കർഷകർവീതം മരിച്ചത്. അമ്പതുകാരനായ ഹരീന്ദർ സിൻഘുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 28 കാരനായ ദീപക്ക് ടിക്രിയിൽ ട്രാക്ടർ ട്രോളിയിൽനിന്ന് വീണ് തലയ്‌ക്ക് പരിക്കേറ്റാണ് മരിച്ചത്.
ഹരിയാനയിലെ പാനിപ്പത്തിൽ സിവാ ഗ്രാമക്കാരനായ ഹരീന്ദർ ഏതാനും ആഴ്‌ചകളായി സിൻഘു സമരകേന്ദ്രത്തിലുണ്ട്. ചൊവ്വാഴ്‌ച മരിച്ച നിലയിൽ കാണുകയായിരുന്നു. ടിക്രി സമരകേന്ദ്രത്തിൽ വളന്റിയറായിരുന്നു റോത്തക്ക് സ്വദേശിയായ ദീപക്ക്.
വെള്ളിയാഴ്‌ച ട്രാക്ടർ ട്രോളിയിൽ സമരഭടന്മാർക്ക് റേഷൻ വിതരണംചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. റോത്തക്ക് പിജിഐഎംഎസിൽ ചികിത്സയിലായിരുന്ന ദീപക്ക് തിങ്കളാഴ്‌ച മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..