ഒല്ലൂർ > രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്‌ക്ക് സ്വീകരണം നൽകാൻ പൊട്ടിച്ച പടക്കത്തിൽനിന്ന് തീ പടർന്ന് സ്‌കൂട്ടർ കത്തി നശിച്ചു.
ഒല്ലൂർ സെന്ററിലെ ദുർഗാ ഹോട്ടൽ ഉടമ സുനിയുടെ സ്‌കൂട്ടറിനാണ് തീപിടിച്ചത്. ബുധനാഴ്‌ച രാവിലെ ഒല്ലൂർ സെന്ററിൽ യാത്രയ്‌ക്ക് നൽകിയ സ്വീകരണത്തിനിടെ പ്രവർത്തകർ കത്തിച്ച പടക്കത്തിൽനിന്നാണ് സ്‌കൂട്ടറിന് തീപിടിച്ചത്.
കൂട്ടിയിട്ട് കത്തിലച്ച പടക്കത്തിൽനിന്ന് പടർന്ന തീയിൽനിന്ന് സ്‌കൂട്ടറിന്റെ സീറ്റ് കത്തിപോയി. ഹോട്ടലിൽനിന്നും പരിസരങ്ങളിലെ കടകളിൽനിന്നും വെള്ളം ഒഴിച്ച് പ്രദേശവാസികൾ തീ കെടുത്തിയെങ്കിലും, സ്‌കൂട്ടർ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..