Latest NewsNewsIndia

ബലാത്സംഗം ചെയ്ത ശേഷം അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

2018ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

ബിശ്വനാഥ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് വധശിക്ഷ. ആസാം ബിശ്വനാഥ് അഡീഷന്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി മംഗല്‍ പൈക് വധശിക്ഷ വിധിച്ചത്.

2018ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതി മംഗല്‍ പൈക്. പെണ്‍കുട്ടിയുടെ വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന പ്രതി ചോക് ലേറ്റ് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ വനത്തിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയാണ് ചെയ്തത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

read also:തമിഴ്‌നാട്, കേരളം തുടങ്ങി അഞ്ച്​ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; ​ തീയതികള്‍ ഈ മാസം 15ന്​ ശേഷം പ്രഖ്യാപിക്കും

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 363, 376 (എ), 302, 201 വകുപ്പുകള്‍, ലൈംഗിക പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ആറാം വകുപ്പ് എന്നിവ പ്രകാരം മംഗല്‍ പൈക്ക് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button