മലപ്പുറം > തമിഴ്‌നാട് സ്വദേശിയായ പിതാവും സഹോദരിയും ഏഴ് മാസം മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച കുട്ടികളെ മോചിപ്പിച്ചു. വിരുതാസലം സ്വദേശികളായ തങ്കരാജ് – മഹേശ്വരി ദമ്പതികളുടെ ആറ് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളെയാണ് ക്രൂരമായി മാർദ്ദിച്ചത്.
കുട്ടികളുടെ അമ്മ മഹേശ്വരി നേരത്തേ മരിച്ചു. തങ്കരാജും സഹോദരി മാരിയമ്മയും താമസിക്കുന്ന മമ്പാടിലെ വാടക കെട്ടിടത്തിലെ മുറിയിലാണ് കുട്ടികളെ പൂട്ടിയിട്ടത്. തൊട്ടടുത്ത മുറിയിലെ താമസക്കാരനായ ബംഗാൾ സ്വദേശിയാണ് കുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾ വിവരമറിയിച്ചതിനെ തുടർന്നാണ് നിലമ്പൂർ പൊലീസും നാട്ടുകാരും എത്തി കുട്ടികളെ മോചിപ്പിച്ചത്. കുട്ടികളെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..