11 February Thursday

ഇത്‌ മനുഷ്യസാധ്യമോ? ആർക്കെങ്കിലും ഈ ആവശ്യത്തെ ന്യായീകരിക്കാനാകുമോ : അശോകൻ ചരുവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 10, 2021


കോൺഗ്രസ്‌ വളന്റിയർമാരുടെ മണ്ണെണ്ണ നാടകങ്ങളും ചില മാധ്യമങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ഒതുങ്ങിയാൽ അവശേഷിക്കുന്ന ഒരു ആവശ്യം ഇതു മാത്രമാണ്. "റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകണം.’ ഇത് സാധ്യമായ കാര്യമാണോ? ആർക്കെങ്കിലും ഈ ആവശ്യത്തെ ന്യായീകരിക്കാനാകുമോ? നിലവിലുള്ളതും സമീപഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളുടെ എണ്ണത്തിന്റെ നാലും അഞ്ചും മടങ്ങ് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് റാങ്ക്‌പട്ടിക തയ്യാറാക്കുന്നത്.  കൂടാതെ സംവരണ വിഭാഗങ്ങൾക്ക്‌  പ്രത്യേകം സപ്ലിമെന്ററി ലിസ്റ്റും. 

കാലഹരണപ്പെട്ട റാങ്ക്‌ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തണമെന്ന വിചിത്രമായ ആവശ്യവും ഉന്നയിക്കുന്നുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രമല്ല ഉദ്യോഗാർഥികൾ; പരീക്ഷയെഴുതാൻ കാത്തിരിക്കുന്നവർ ആയിരങ്ങളാണ്‌. പുതിയ പരീക്ഷ നടക്കാതിരിക്കുകയും റാങ്ക്‌ലിസ്റ്റ് കാലാവധി നീണ്ടു പോവുകയും ചെയ്യുമ്പോൾ അവരുടെ കാത്തിരിപ്പും പ്രതീക്ഷയും വൃഥാവിലാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top