കൊൽക്കത്ത
ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സിക്ക് തോൽവി. മുഹമ്മദൻസിനോട് 1–-2ന് തോറ്റു. മുഹമ്മദൻസ് പ്രതിരോധക്കാരൻ അഷീർ അക്തറിന്റെ തകർപ്പൻ പ്രകടനമാണ് മുഹമ്മദൻസിന് ജയം നൽകിയത്. അഷീർ മുഹമ്മദൻസിന്റെ രണ്ടാംഗോൾ നേടി. ആദ്യത്തേത് ജോൺ ചിഡിയും.
രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഗോകുലം ഒരെണ്ണം മടക്കിയത്. ഷരീഫ് മുഹമ്മദ് ഗോളടിച്ചു. ഏഴ് പോയിന്റുമായി എട്ടാമത് തുടരുകയാണ് ഗോകുലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..