KeralaLatest NewsNews

ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. മുഹമ്മ കാവുങ്കൽ കളത്തിൽ അനിൽകുമാർ (52) ആണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

മാനസിക രോഗ വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരവെയാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി 11.30 ഓടെ വാർഡിനു മുകളിലെ പ്രോസസിംഗ് പൈപ്പിൽ ഉടുമുണ്ടിൽ തൂങ്ങിയ നിലയിലാണ് അനില്‍കുമാറിനെ കണ്ടെത്തിയത്. കൂട്ടിരിപ്പുകാർ അറിയിച്ചതനുസരിച്ച് അത്യാഹിതവിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button