09 February Tuesday

മുഖച്ഛായ മാറുന്ന മലയോരം; ചെറുപുഴ - വള്ളിത്തോട് മലയോരഹൈവേ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021

പയ്യന്നൂർ > മലയോരത്തിന്റെ വികസനസ്വപ്‌നങ്ങൾക്ക്‌ വേഗം പകർന്ന്‌ റോഡ്‌ വികസനം. മലയോര ഹൈവേയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് ചെറുപുഴയിൽമുഖ്യമന്ത്രി പിണറായി വിജയൻഓൺലൈനായി നിർവ്വഹിക്കും. കിഫ്ബിയിൽ നിന്ന് 237 കോടി രൂപ ചിലവഴിച്ച് പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോമീറ്റർ ദൂരത്തിൽ നാഷണൽ ഹൈവേയുടെ അതേ നിലവാരത്തിലാണ്‌ ലയോര ഹൈവേ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്‌.

12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചത്. 7 മീറ്റർ വീതിയിൽ റോഡ് ബി എം – ബി സി നിലവാരത്തിൽ ടാർ ചെയ്തു. 110 കലുങ്കുകളും 40 കിലോമീറ്റർ നീളത്തിൽ ഓവുചാലും, 20 കി.മീ നീളത്തിൽ ഷോൾഡർ കോൺ ക്രീറ്റ്, റോഡ് സുരക്ഷാ ബോർഡുകളും ഹാൻഡ് റെയിലുകളും നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. മലയോര മേഖലയുടെ മുഖച്ഛായ മാറുന്ന നിലയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയായിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിന് മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top