KeralaLatest NewsNews

വോട്ടുകിട്ടാനായി പലതും പറയുമ്പോള്‍ കഴിഞ്ഞതൊന്നും കേരളത്തിലെ ജനങ്ങള്‍ മറക്കുമെന്ന് സി.പി.എം കരുതണ്ട ; എം.ടി രമേശ്

കോഴിക്കോട് : ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് വിശ്വാസികളോട് പറയാന്‍ സിപിഎം തയാറാണോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.
ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് തെറ്റുപറ്റിയെന്ന് ബോധ്യമായിട്ടുണ്ടെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്കു മുന്‍പാകെ പശ്ചാത്താപ കുറിപ്പ് അവതരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും  എം.ടി രമേശ് പറഞ്ഞു.

വിശ്വാസത്തെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോവാനാവൂ എന്ന് സി.പി.എം സൈദ്ധാന്തികന്‍ കൂടിയായ എം.വി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞതിന് പിന്നാലെയാണ് ശബരിമലയില്‍ സി.പി.എമ്മിന്റെ നിലപാട് പറഞ്ഞ് എം.എ ബേബിയും എത്തിയിരിക്കുന്നത്. പറഞ്ഞ് തീരുന്നതിന് മുന്നെ തിരുത്തി. സി.പി.എം നടത്തുന്നത് ഒളിച്ച് കളിയാണ്. എന്താണ് നിലപാടെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും എം.ടി രമേശ് പറഞ്ഞു.

വോട്ടുകിട്ടാനായി പലതും വിളിച്ച് പറയുമ്പോള്‍ കഴിഞ്ഞതൊന്നും കേരളത്തിലെ ജനങ്ങള്‍ മറക്കുമെന്ന് സി.പി.എം കരുതണ്ട. അവിടെ ഉണ്ടായ എല്ലാ അനിഷ്ട സംഭവങ്ങളുടേയും ഉത്തരവാദിത്വം സി.പി.എമ്മിനാണ്. ഒറ്റ സീറ്റ് കിട്ടിയില്ലെങ്കിലും ശബരിമല നിലപാടില്‍ നിന്നും പിന്നോട്ട് പോവില്ലെന്ന് പറഞ്ഞത് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ക്ഷേത്രങ്ങള്‍ പിടിച്ചെടുത്ത് തകര്‍ക്കാനാണ് അവരുടെ ശ്രമമെന്നും എന്നാല്‍ ശബരിമലയില്‍ അത് നടന്നില്ലെന്നും എം.ടി രമേശ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button