Latest NewsIndia

ചെങ്കോട്ടയിലെ സംഘർഷം ; ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍

സിദ്ദുവിനും മറ്റു മൂന്നുപേരെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സംഘര്‍ഷത്തില്‍ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റിലായി. ദിവസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് സിദ്ദുവിനെ പിടികൂടിയത്. സിദ്ദുവിനും മറ്റു മൂന്നുപേരെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്‌ടര്‍ റാലിക്കിടെ സിദ്ദുവിന്റെ നേതൃത്വത്തിലാണ് ഒരു സംഘം ചെങ്കോട്ടയില്‍ കടന്ന് സിഖ് പതാക ഉയര്‍ത്തിയതെന്നാണ് ആരോപണം. ഇയാൾക്ക് ഖാലിസ്ഥാൻ ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

read also: നിയമ ഭേദഗതി വരുത്തി മുഖ്യമന്ത്രിയുടെ ഓഫിസിൽ അധികം ചേർത്ത 7 പേരിൽ പ്രഭ വർമ്മയും പി എം മനോജും

ഇയാൾക്കെതിരെ എൻഐഎ നോട്ടീസ് അയച്ചെങ്കിലും കർഷക സമരക്കാർ ഇയാളെ ചോദ്യം ചെയ്യലിന് അയച്ചിരുന്നില്ല. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വന്‍നാശനഷ്‌ടം വരുത്തുകയും സിഖ് പതാക ഉയര്‍ത്തുകയും ചെയ്‌തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button