KeralaLatest NewsNews

സി.പി.എമ്മിനെ പോലെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയമല്ല യു.ഡി.എഫിന് ശബരിമല; മുല്ലപ്പള്ളി

കൊച്ചി : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്ന എം.എ ബേബിയുടെ പ്രസ്താവനക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് സി.പി.എമ്മിന്റെ പുതിയ അടവ് തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സത്യവാങ്മൂലം ഉണ്ടെങ്കില്‍ അതില്‍ എന്തെല്ലാം ഉള്‍പ്പെടുത്തുമെന്ന കാര്യം ജനങ്ങളുടെ മുന്‍പില്‍ വെക്കാന്‍ തയ്യാറാവണം. അല്ലാത്ത പക്ഷം വിശ്വസിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയമല്ല യു.ഡി.എഫിന് ശബരിമല. ഇത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങളോടുള്ള വാക്ക് പാലിക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

 Read Also : ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് എം എ ബേബി

ഒപ്പം ധനമന്ത്രി തോമസ് ഐസക്കിനെയും മുല്ലപ്പള്ളി വിമർശിച്ചു. കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് സമരമെന്ന് പറഞ്ഞ ധനമന്ത്രി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ അപമാനിക്കുകയാണ് ചെയ്തത്. ജീവിക്കാന്‍ വേണ്ടിയാണ് മറ്റൊരു വഴിയുമില്ലാതെ അവര്‍ സമരവുമായി എത്തിയത്. പലരും ഇനിയൊരു അവസരമില്ലാത്തവരാണ്. അതിനെ രാഷ്ട്രീയസമരമെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button