KeralaLatest NewsNews

നേമം ഡൽഹി വരെ ഉറ്റുനോക്കുന്ന മണ്ഡലം; എല്‍ഡിഎഫ് നേമം തിരിച്ചുപിടിക്കുമെന്ന് വി ശിവന്‍കുട്ടി

ഒ രാജഗോപാല്‍ വി ശിവന്‍കുട്ടിയെ 2016ല്‍ 8671വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്.

തിരുവനന്തപുരം: നിയമസഭ തിരെഞ്ഞെടുപ്പിൽ എല്‍ഡിഎഫ് നേമം തിരിച്ചുപിടിക്കുമെന്ന് സിപിഎം നേതാവ് വി ശിവന്‍കുട്ടി പറഞ്ഞു. നേമം ഡൽഹി വരെ ഉറ്റുനോക്കുന്ന മണ്ഡലമാണ്. കുമ്മനത്തിനെതിരെ ശക്തമായ പ്രചാരണം നടത്താന്‍ ആണ് സിപിഎം ഒരുങ്ങുന്നത്. കുമ്മനത്തിന്റെ ഗുജറാത്ത് പരാമര്‍ശം അദ്ദേഹത്തിനെതിരെയുള്ള ആയുധമാക്കിയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്.

എന്നാൽ വര്‍ഗീയ കലാപങ്ങള്‍ നടത്തി പരിചയമുള്ളയാളാണ് കുമ്മനം രാജശേഖരന്‍ എന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കുമ്മനം രാജശേഖരന്‍ രാജഗോപാലിന്‍റെ പിന്ഗാമിയായി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശം ഉറപ്പായി. ഇതോടെ ഇനി മണ്ഡലത്തില്‍ ആരൊക്കെയാണ് എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എന്നാണ് അറിയേണ്ടത്.

Read Also: രാജസ്ഥാനിൽ ബിജെപിയ്ക്ക് വൻ ജനാവലി; ഭരണംപിടിച്ചെടുത്തത് 37 നഗരസഭകളിൽ

ഇത്തവണ എല്‍ഡിഎഫ് മുപ്പതിനായിരത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം ആരംഭിക്കുക. 2016 ല്‍ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത് 13,860വോട്ടുകള്‍ മാത്രമാണ്. അതിനാല്‍ ഇത്തവണ ഇവിടെ ഒരു ശക്തനായ നേതാവിനെ തന്നെ കോണ്‍ഗ്രസ്സ് ഇറക്കുമെന്നാണ് കരുതുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button