Latest NewsNewsIndia

ഒറ്റ നോട്ടത്തില്‍ ഒരു ആധാര്‍ കാര്‍ഡ് ; എന്നാല്‍ ഇതൊരു ആധാര്‍ കാര്‍ഡല്ല

ആധാര്‍ കാര്‍ഡ് മോഡലിലുള്ള ഫുഡ് മെനുവില്‍ വിവാഹത്തിന് വിളമ്പാന്‍ പോകുന്ന വിഭവങ്ങളുടെ ലിസ്റ്റ് ആണ് നല്‍കിയിട്ടുള്ളത്

ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഒരു ആധാര്‍ കാര്‍ഡ് പോലെ തോന്നുന്ന ഫുഡ് കാര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊല്‍ക്കത്ത സ്വദേശികളായ ഗോഗോലുവിന്റേയും സുബര്‍ണയുടേയും വിവാഹത്തിനാണ് ഇത്തരത്തില്‍ ഒരു ഫുഡ് കാര്‍ഡ് തയ്യാറാക്കിയത്. ഡിജിറ്റല്‍ ഇന്ത്യയെ അനുകൂലിക്കുന്നതു കൊണ്ടാണ് തങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ അതേ രൂപത്തിലുള്ള ഫുഡ് കാര്‍ഡ് തയ്യാറാക്കിയതെന്ന് ഫെബ്രുവരി ഒന്നിന് വിവാഹിതരായ ഗോഗോലും സുബര്‍ണയും പറയുന്നു.

ആധാര്‍ കാര്‍ഡ് മോഡലിലുള്ള ഫുഡ് മെനുവില്‍ വിവാഹത്തിന് വിളമ്പാന്‍ പോകുന്ന വിഭവങ്ങളുടെ ലിസ്റ്റ് ആണ് നല്‍കിയിട്ടുള്ളത്. പീസ് കച്ചോരി, സ്റ്റഫ്ഡ് പൊട്ടറ്റോ, ഫിഷ് ഫ്രൈ, ഫ്രൈഡ് റൈസ്, മട്ടണ്‍ കാഷ, രസഗുള എന്നിങ്ങനെ പോകുന്നു ആഹാരത്തിന്റെ ലിസ്റ്റ്. പേരിന്റെ സ്ഥാനത്ത് സുബര്‍ണ വെഡ്‌സ് ഗോഗോല്‍ എന്നും ആധാര്‍ കാര്‍ഡ് നമ്പറിന്റെ സ്ഥാനത്ത് വിവാഹ തീയതിയുമാണ് കുറിച്ചിരിക്കുന്നത്.

ഈ കാര്‍ഡ് ഇന്നത്തേയ്ക്ക് മാത്രമാണ് സാധുതയുള്ളതെന്നും വിവാഹ മംഗളങ്ങളും കാര്‍ഡില്‍ കുറിച്ചിട്ടുണ്ട്. വിവാഹത്തിന് വന്നൊരാള്‍ ആധാര്‍ ഫുഡ് കാര്‍ഡിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button