Latest NewsNewsIndiaInternational

ലോക സുസ്ഥിര ഉച്ചകോടി ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഫെബ്രുവരി 10 ന് നടക്കുന്ന ലോക സുസ്ഥിര ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. പൊതു ഭാവി പുനർനിർവചിക്കുക: എല്ലാവർക്കും സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷം എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ വിഷയം.

Read Also : ഈ നക്ഷത്രക്കാര്‍ ശത്രുക്കളെ സമ്പാദിക്കുന്നവര്‍

ഗയാനയിലെ പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, മാലദ്വീപ് പീപ്പിൾസ് മജ്‌സില്‌സ് സ്പീക്കർ മുഹമ്മദ് നഷീദ്, ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ മുഹമ്മദ്, കേന്ദ്ര പരിസ്ഥിതി- വനം മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.

എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് സുസ്ഥിര വികസന ഉച്ചകോടി നടക്കുന്നത്. ഫെബ്രുവരി 12 വരെയാണ് ഉച്ചകോടി. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങളെയും ബിസിനസ്സ് നേതാക്കളെയും അക്കാദമിക് വിദഗ്ധരെയും ശാസ്ത്രജ്ഞരെയും യുവാക്കളെയും ഉച്ചകോടിയിൽ ഒരുമിച്ച് കൊണ്ടുവരും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button