KeralaCricketLatest NewsNewsIndiaSports

ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സഞ്ജുവിനെ നീക്കി; അല്‍പ്പത്തരം നാശത്തിനെന്ന് ശശി തരൂർ

സഞ്ജുവിന് നായകസ്ഥാനം നഷ്ടപ്പെട്ടതിൻ്റെ കാരണമിത്

വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സഞ്ജു സാംസണെ നീക്കി. പകരം സച്ചിന്‍ ബേബിയെ ക്യാപ്റ്റനായി നിയമിച്ചു. വിഷ്ണു വിനോദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സഞ്ജുവിനെ നീക്കി സച്ചിൻ ബേബിയെ തിരഞ്ഞെടുത്തതിൽ വിമർശനമുയരുന്നു.

Also Read:55കാരൻ പുഴയില്‍ മരിച്ച നിലയില്‍

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന് കീഴില്‍ കേരളം മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് സഞ്ജുവിന്റെ നായകസ്ഥാനം നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഈ മാസം 20 മുതല്‍ ആറ് വേദികളിലായാണ് വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്.

അതേസമയം സഞ്ജുവിനെ നായകസ്ഥാനത്തു നിന്ന് നീക്കിയതിനെ വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്തു വന്നു. അല്‍പ്പത്തരം നാശത്തിനാണെന്നാണ് തരൂര്‍ പറഞ്ഞത്. സഞ്ജുവിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിനെ വിമര്‍ശിച്ചതിനൊപ്പം, ബേസില്‍ തമ്പി, കെ എം ആസിഫ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താതെ വിട്ടതിനേയും തരൂര്‍ ചോദ്യം ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button