NattuvarthaLatest NewsNews

അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം; പ്രതി പിടിയിൽ

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നും പണം അടങ്ങിയ ബാഗ് മോഷ്ടിച്ചു. സംഭവത്തില്‍ യുവാവ്‌ പോലീസ് പിടിയിൽ. മുപ്ലിയം മുത്തുമല ചിറയത്ത് വീട്ടില്‍ സജില്‍ (22) നെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. 11000 രൂപയാണ് പ്രതി മോഷ്ടിച്ചത്. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിന് സമീപത്തെ മൊബൈല്‍ ഫോണ്‍ കടയിലേക്ക് എത്തിയതായിരുന്നു പ്രതി. തൊഴിലാളികളുടെ ശ്രദ്ധമാറിയ സമയത്ത് ക്യാമ്പിലെത്തി ബാഗ് എടുത്ത് കടന്നുകളയുകയായിരുന്നു ഉണ്ടായത്.

മോഷണവിവരം അറിയിച്ച ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചതിനാല്‍ പ്രതിയെ സമീപത്തെ ബാറില്‍നിന്നും പിടികൂടുകയായിരുന്നു ഉണ്ടായത്. എസ്.ഐ. കെ.ബി. ദിനേശ്, എ.എസ്.ഐ. വെല്‍സ് കെ. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button