KeralaLatest News

‘മകൻ നേരിട്ടത് ക്രൂര പീഡനം’ : പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

പ്രതി പലതവണ പീഡിപ്പിച്ചുവെന്ന് കുട്ടിയും മൊഴി നല്‍കിയിട്ടുണ്ട്.

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. സംഭവം ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അമ്മ നല്‍കിയ പരാതി അനുസരിച്ചാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. കങ്ങഴ സ്വദേശി താഹ(26) എന്നയാളാണ് അറസ്റ്റിലായത്.

ബന്ധുവായ പത്തുവയസുകാരനെ 2017 മുതല്‍ ഇയാള്‍ പീഡിപ്പിച്ച്‌ വരികയായിരുന്നു. മകന്‍ വര്‍ഷങ്ങളായി നേരിടുന്ന പീഡനം സംബന്ധിച്ച്‌ ചൈല്‍ഡ് ലൈനിലും കറുകച്ചാല്‍ പൊലീസിനുമാണ് അമ്മ പരാതി നല്‍കിയത്. പ്രതി പലതവണ പീഡിപ്പിച്ചുവെന്ന് കുട്ടിയും മൊഴി നല്‍കിയിട്ടുണ്ട്.

read also: മതവികാരം വ്രണപ്പെടുത്തിയ കേസിൽ ഹൈക്കോടതിയെ ചോദ്യം ചെയ്ത് രഹന ഫാത്തിമ സുപ്രീം കോടതിയില്‍

കോടതിയില്‍ ഹാജരാക്കിയ താഹയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതേസമയം സമാനമായ മറ്റൊരു സംഭവത്തില്‍ പത്തു വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കാസര്‍കോട് പോക്സോ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button