09 February Tuesday

എം വി ജയരാജന്‍ ആശുപത്രി വിട്ടു; ഒരുമാസം സമ്പൂര്‍ണ വിശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021

പരിയാരം > കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ എംഎല്‍എയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍ ആശുപത്രി വിട്ടു. കടുത്ത നിബന്ധനകളോടെയാണ്  ജയരാജനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. രോഗം വരുത്തിയ ക്ഷതത്തില്‍ നിന്നും തിരിച്ചുവരാന്‍ ശരീരത്തിന് വിശ്രമം അത്യാവശ്യമാണ്. ഒരുമാസത്തേക്കെങ്കിലും വീടിനുള്ളില്‍ത്തന്നെ ലഘുവായ നടത്തം ഒഴികെ സമ്പൂര്‍ണ്ണ വിശ്രമം അനിവാര്യമാണ്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ കോളേജ് ആശൂപത്രി സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറും  ഡോ ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ വിമല്‍ റോഹന്‍ (ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് - കാഷ്വാലിറ്റി), ഡോ എസ്.എം സരിന്‍ (ആര്‍.എം.ഒ), ഡോ കെ സി രഞ്ജിത്ത് കുമാര്‍ (എച്ച്.ഒ.ഡി, ജനറല്‍ മെഡിസിന്‍ വിഭാഗം), ഡോ എസ്.എം അഷ്റഫ് (എച്ച്.ഒ.ഡി കാര്‍ഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡല്‍ ഓഫീസര്‍, കോവിഡ് ചികിത്സാ വിഭാഗം, ഡോ സരോഷ് കുമാര്‍ കെ കെ ( ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ,കോവിഡ് ചികിത്സാ വിഭാഗം) എന്നിവര്‍ അംഗങ്ങളുമായ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് നേതൃത്വത്തിലാണ് മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തിന്റെ ചികിത്സ നടത്തിയത്. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top