Latest NewsNewsInternational

54 മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങി ; ഗുരുതരാവസ്ഥയിലായ 12കാരന്‍ പറഞ്ഞ കാരണം കേട്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍

ആറ് മണിക്കൂര്‍ നീണ്ടു നിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ബോളുകള്‍ നീക്കം ചെയ്തു

ലണ്ടന്‍ : മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയ 12കാരന്‍ ഗുരുതരാവസ്ഥയില്‍. കാന്തമായി മാറാനുള്ള ആഗ്രഹം കൊണ്ട് 12കാരന്‍ 54 മാഗ്‌നറ്റിക് ബോളുകളാണ് വിഴുങ്ങിയത്. റൈലി മോറിസണ്‍ എന്ന 12കാരനാണ് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയത്. രണ്ടു പ്രാവശ്യമായാണ് വിഴുങ്ങിയത്. ജനുവരി ഒന്ന്, നാല് തീയതികളിലാണ് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയതെന്ന് കുട്ടി ഡോക്ടറോട് പറഞ്ഞു.

മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങി നാല് ദിവസം കഴിഞ്ഞ് വയറ്റില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി അമ്മയോട് കാര്യം പറയുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി. എക്സറേയിലാണ് ബോളുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആറ് മണിക്കൂര്‍ നീണ്ടു നിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ബോളുകള്‍ നീക്കം ചെയ്തു.

ബോളുകള്‍ നീക്കം ചെയ്യുന്നത് വൈകിയിരുന്നുവെങ്കില്‍ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എങ്ങനെയാണ് മാഗ്‌നറ്റിക് ബോളുകള്‍ വിഴുങ്ങിയതെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button