പാലോട് > തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിയും കുടുംബവും ഉൾപ്പെടെ മുപ്പതോളം പേർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കും. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടവം വാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്ന സിന്ധുവും ബിജെപിയിൽനിന്ന് രാജിവച്ചവരുമാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
സിപിഐ എം ഏരിയ കമ്മിറ്റി അംഗം എ എം അൻസാരി സ്വീകരിച്ചു. പെരിങ്ങമ്മല ലോക്കൽ സെക്രട്ടറി ജോർജ് ജോസഫ്, എകെഎസ് ജില്ലാ സെക്രട്ടറി സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി കിഷോർ, ഏരിയ സെക്രട്ടറി സദാനന്ദൻ കാണി, പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കാട്ടിലക്കുഴി അനിൽ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ സുദർശനൻ, മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..