09 February Tuesday

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് 227 റണ്‍സ് തോല്‍വി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021

ചെന്നൈ > ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 227 റണ്‍സ് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് - 578, 178, ഇന്ത്യ - 337, 192. ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി.

72 റണ്‍സ് എടുത്ത നിന്ന നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ സ്‌കോര്‍ 179ല്‍ നില്‍ക്കെ മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. ജാക്ക് ലീച്ച് നാലും, ആന്‍ഡേഴ്സന്‍ മൂന്നും, ഡോം ബെസ്, ബെന്‍ സ്റ്റോക്ക്സ്, ആര്‍ച്ചര്‍ എന്നിവര്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 75 റണ്‍സ് നേടിയ കോഹ് ലിയും 50 റണ്‍സ് എടുത്ത ഗില്ലിനുമല്ലാതെ മറ്റൊരു ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാനും പിടിച്ചു നില്‍ക്കാനായില്ല.

ടോസ് കിട്ടിയതോടെ ആദ്യ രണ്ട് ദിനത്തിലെ ബാറ്റിങ് ഇംഗ്ലണ്ടിന് എളുപ്പമായി. 578 റണ്‍സിന് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് പുറത്തായപ്പോള്‍ 337 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ മറുപടി. അശ്വിന്റെ ബൗളിങ് മികവില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 178 റണ്‍സില്‍ അവസാനിച്ചിരുന്നു.

പക്ഷേ ചെന്നൈയിലെ പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. 13ന് ഫെബ്രുവരിയിലാണ് രണ്ടാം ടെസ്റ്റ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top