KeralaLatest News

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ

രാമ ക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എം.എല്‍.എയ്ക്ക് കൈമാറുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍

തിരുവനന്തപുരം : അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണഫണ്ടിലേക്ക് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സംഭാവന നല്‍കി. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ഓഫീസിലെത്തിയാണ് സംഭാവന സ്വീകരിച്ചത്. എന്നാൽ സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതികരണവുമായി എംഎൽഎ രംഗത്തെത്തി.

തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിവാണെന്ന് അറിഞ്ഞിരുന്നില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു. ആര്‍.എസ്.എസ്സിനെ വളര്‍ത്താന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമ ക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എം.എല്‍.എയ്ക്ക് കൈമാറുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

read also: കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ട്വീറ്റ് വ്യാജം , നസറുദ്ദീന്‍ ഷായ്ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്ന് ഭാര്യ

ചിത്രം വിവാദമായതോടെ പാര്‍ട്ടിയില്‍ നിന്നും എല്‍ദോസ് കുന്നപ്പള്ളിക്ക് സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് എല്‍ദോസ് കുന്നപ്പള്ളിയുടെ പേരില്‍ വിവാദം ഉയരുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button