09 February Tuesday

ഓട്ടോകാസ്റ്റിന് 27 കോടിയുടെ ഓര്‍ഡര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021


സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്‌റ്റിന്‌ 27 കോടി രൂപയുടെ വാർഷിക ഓർഡർ. മൂല്യവർധിത കാസ്റ്റിങ് കയറ്റുമതി രംഗത്തെ പ്രമുഖ സ്ഥാപനമായ ക്യൂ ആൻഡ് ക്യൂ സൊല്യൂഷൻസാണ്‌ കരാർ നൽകിയത്‌‌. യുകെയിലെയും ഇറ്റലിയിലെയും വിവിധ പദ്ധതികൾക്കായാണ് കാസ്റ്റിങ്ങുകൾ വാങ്ങുന്നത്.

ജെസിബി വാഹനങ്ങൾക്കായുള്ള ഫ്ളാഞ്ച് ഹബ്ബ്, വ്യവസായ ഹൗസിങ് കാസ്റ്റിങ്, വിവിധ ബിയറിങ് ബ്രാക്കറ്റ്, ഗിയർബോക്സ് സപ്പോർട്ട് എന്നിങ്ങനെ 12 കാസ്റ്റിങ്ങുകൾക്കാണ്‌ ഓർഡർ. മാസം 265 ടണ്ണിന്റെയും വർഷം 3200 ടണ്ണിന്റെയും കാസ്റ്റിങ് ഓട്ടോകാസ്റ്റ് നിർമിച്ച് നൽകും. മാസം രണ്ടേകാൽ കോടി രൂപയുടേതാണ് ഓർഡർ.

മാരുതിയും ഇന്ത്യൻ റെയിൽവേയും ഓട്ടോകാസ്‌റ്റുമായി കരാറിൽ ഏർപ്പെട്ടിരുന്നു.  നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സ്ഥാപനത്തെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നവീകരണ പ്രവർത്തനങ്ങളും ജീവനക്കാരുടെ കൂട്ടായ പ്രയത്നവുമാണ്‌   കൈപിടിച്ചുയർത്തിയത്‌‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top