Latest NewsNewsIndia

ഒരു ഹിന്ദുസ്ഥാനി മുസ്ലീം എന്നതിൽ അഭിമാനിക്കുന്നു; രാജ്യസഭാ വിരമിക്കൽ പ്രസംഗത്തിൽ വികാരാധീനനായി ഗുലാം നബി ആസാദ്

ന്യൂഡൽഹി:  ഹിന്ദുസ്​ഥാനി മുസ്​ലിം ആയതിൽ താൻ അഭിമാനിക്കുന്നെന്ന്​ കോൺഗ്രസ്​ എം.പി ഗുലാം നബി ആസാദ്​. രാജ്യസഭയിൽ നിന്ന്​ ഈമാസം വിരമിക്കുന്ന എം.പിമാർക്കുള്ള യാത്രയയപ്പ്​ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്​മീരിൽ നിന്ന്​ ഡൽഹിയിലെത്തി നിൽക്കുന്ന തന്‍റെ രാഷ്​ട്രീയ ജീവിതം പരാമർശിച്ച പ്രസംഗത്തിനിടെ പലപ്പോഴും അദ്ദേഹം വികാരാധീനനായി.

‘ഞാൻ ഒരിക്കലും പാകിസ്ഥാനിൽ പോയിട്ടില്ല. അതൊരു ഭാഗ്യമാണെന്ന്​ ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും പാകിസ്​താനിൽ പോയിട്ടില്ലാത്ത ഭാഗ്യവാന്മാരായ ആളുകളിൽ ഞാനും ഒരാളാണ്​. പാകിസ്ഥാനിലെ സാഹചര്യങ്ങളെ കുറിച്ച്​ വായിച്ചറിഞ്ഞപ്പോൾ, ഹിന്ദുസ്​ഥാനി മുസ്​ലിം ആയതിൽ എനിക്ക്​ ഏറെ അഭിമാനം തോന്നി’- അദ്ദേഹം പറഞ്ഞു.

 

അതേസമയം സഭ എങ്ങനെ കൊണ്ടുപോകണമെന്ന താന്‍ പഠിച്ചത് വാജ്പേയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായി തനിക്കെതിരേ രാജ്യസഭയില്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിട്ടില്ലെന്നും ഗുലാം നബി പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ വാഗ്വാദങ്ങള്‍ നടന്ന സമയമുണ്ടായിരുന്നു. പക്ഷെ എന്റെ വാക്കുകളെ നിങ്ങള്‍ വ്യക്തിപരമായെടുത്തിട്ടില്ലെന്നും ഗുലാം നബി ചൂണ്ടിക്കാട്ടി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button